മോസ്കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം പുട്ടിനെ ധരിപ്പിച്ചത്. തുടര്‍ന്ന് ഇവരെ സൈന്യത്തില്‍നിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന് പുട്ടിന് സമ്മതിക്കുകയായിരുന്നു.
ഇരുപതിലേറെ ഇന്ത്യക്കാരാണ് ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യയുടെ യുദ്ധമുഖത്തെത്തിപ്പെട്ടത്. മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു.തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോസ്കോയിലെത്തിയത്. മോസ്കോ വിമാനത്താവളത്തില്‍ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മെന്റുറോവ് മോദിയെ സ്വീകരിച്ചു.
പുട്ടിനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. 22ാമത് ഇന്ത്യ–റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുക്കും. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: