തിരുവനന്തപുരം : 2023 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ 2022-23ലെ ധനകാര്യ അക്കൗണ്ടുകളുടെയും വിനിയോഗ അക്കൗണ്ടുകളുടെയും പരിശോധനയില്‍ നിന്നുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ അടങ്ങിയതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഭരണഘടനയുടെ 151-ാം അനുച്ഛേദം അനുസരിച്ച്, കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, സംസ്ഥാന ഗവണ്മെന്റിന്റെ അക്കൗണ്ടുകളെക്കുറിച്ചുള്ള തങ്ങളുടെ ‘ഓഡിറ്റ് റിപ്പോര്‍ട്ട്’ സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിനായി ഗവര്‍ണര്‍ക്ക് കൈമാറേണ്ടതുണ്ട്. ഇതനുസരിച്ചാണ് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: