കാസര്‍ഗോഡ് : മുന്‍ പ്രിന്‍സിപ്പാള്‍ എം രമയ്ക്ക് പെന്ഷന് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിരമിച്ച് മൂന്ന് മാസത്തിനു ശേഷമാണ് സര്‍ക്കാര്‍ പെന്ഷന് നല്കാന് ഉത്തരവിറക്കിയത്.
കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ എം രമ എസ് എഫ് ഐ യ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമുണ്ടാക്കിയിരുന്നു.
രമയ്ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. എന്നിട്ടും പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് രമ ആരോപിച്ചിരുന്നു. കോടതി ഇടപെടലാണ് നടപടികള്‍ വേഗത്തിലായത്.
സ്ഥലംമാറ്റിയതും പെന്ഷന് തടഞ്ഞതുമുള്പ്പെടെ നടപടികള്‍ റദ്ദാക്കി ഏപ്രില്‍ ആദ്യവാരമാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതം വീണ്ടും അപേക്ഷിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും രമയ്ക്ക് പെന്ഷന് കിട്ടിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: