പുതിയൊരു 5ജി സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാൻ എല്ലാ തയാറെടുപ്പും പൂർത്തിയാക്കി കാത്തിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോണ്‍ ബ്രാൻഡായ റെഡ്മി. റെഡ്മി 12 5ജിയുടെ പിൻഗാമിയായി റെഡ്മി 13 5ജി (Redmi 13 5G) എന്ന പുതിയ സ്മാർട്ട്ഫോണ്‍ ജൂലൈ 9ന് കമ്ബനി ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ബജറ്റ് വിലയില്‍ എത്തുന്നു എന്നതാണ് റെഡ്മി 13 5ജിയുടെ പ്രധാന പ്രത്യേകത.
5ജി ഫോണ്‍ വാങ്ങാൻ ആഗ്രഹിച്ച സാധാരണക്കാരായ നിരവധി ആളുകള്‍ തെരഞ്ഞെടുത്തത് റെഡ്മി 12 5ജി ആയിരുന്നു. വെറും 10,999 രൂപ പ്രാരംഭ വിലയില്‍ റെഡ്മി 12 5ജി ഇന്ത്യയില്‍ ലഭ്യമായി. കുറഞ്ഞ വിലയില്‍ 5ജി അടക്കം മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്തതിനാലാണ് റെഡ്മി 12 5ജിയെ ജനം ഏറ്റെടുത്തത്. മുൻ മോഡലില്‍ നിന്ന് മികച്ച ഒരുപാട് നവീകരണങ്ങള്‍ വരുത്തിയ ശേഷമാണ് റെഡ്മി 13 5ജി വിപണിയില്‍ എത്തുന്നത്. അതില്‍ ഏറ്റവും ആകർഷകം പ്രീമിയം ലുക്ക് നല്‍കുന്ന ക്രിസ്റ്റല്‍ ഗ്ലാസ് ഡിസൈൻ ആണ്.
റെഡ്മി 12 5ജിക്ക് ലഭിച്ച അതേ വരവേല്‍പ്പ് പിൻഗാമിയായ റെഡ്മി 13 5ജിക്കും ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റെഡ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിനും ഓഫ്ലൈൻ സ്റ്റോറുകള്‍ക്കും പുറമേ ആമസോണ്‍ വഴിയും റെഡ്മി 13 5ജി വാങ്ങാൻ ലഭ്യമാകും. ഇതിനകം തന്നെ ഈ സ്മാർട്ട്ഫോണിനായുള്ള പ്രത്യേക പേജ് ആമസോണില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഈ ആമസോണ്‍ പേജില്‍ കാണാൻ സാധിക്കും.റെഡ്മി 13 5G യില്‍ 90Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. പഞ്ച്-ഹോള്‍ നോച്ച് ഡിസൈനും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഈ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്.
റെഡ്മി 12 5G-യില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 4 ജെൻ 2 ചിപ്സെറ്റാണ് റെഡ്മി 13 5ജിയിലും നല്‍കിയിരിക്കുന്നത് എന്നതും സ്ഥിരികരിച്ചിട്ടുണ്ട്. എന്നാല്‍ മുൻ മോഡല്‍ MIUI 14-ല്‍ ആണ് പ്രവർത്തിച്ചിരുന്നത് എങ്കില്‍, പുതിയ മോഡല്‍ ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർഒഎസുമായിട്ടാണ് എത്തുന്നത്.
ഡ്യുവല്‍ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13 5ജിയില്‍ ഉണ്ടാകുക. അതില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സെല്‍ഫികള്‍ക്കായി 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,030mAh ബാറ്ററിയാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത് എന്നതാണ് ഉറപ്പായിരിക്കുന്ന മറ്റൊരു ഫീച്ചർ.
ജൂലൈ 9 ന് ഉച്ചയ്‌ക്ക് 12 മണിക്ക് ആമസോണില്‍ റെഡ്മി 13 5ജിയുടെ ലോഞ്ച് നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: