പാരിസ്: തീവ്ര വലതുപക്ഷത്തെയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷ സഖ്യത്തെയും തോല്‍പ്പിച്ച് ഫ്രാന്‍സിലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി. ഇടതു സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ട്(എന്‍എഫ്പി 177 സീറ്റുകള്‍ നേടിയപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ മിതവാദി സഖ്യം 148 സീറ്റുകളും തീവ്രവലതു പക്ഷമായ മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി (ആര്‍എന്‍) 142 സീറ്റുകളും നേടി.
577 സീറ്റുകളുള്ള നാഷണല്‍ അസംബ്ലിയില്‍ ഒരു ഗ്രൂപ്പിനും കേവല ഭൂരിപക്ഷം ലഭിച്ചില്ല. കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണു വേണ്ടത്.
ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് മൂന്നാം സ്ഥാനത്തായ തീവ്രവലതു പക്ഷമായ നാഷണല്‍ റാലിക്കാണ്. 37.4 ശതമാനം വോട്ടും ഇവര്‍ നേടി. സീറ്റില്‍ ഒന്നാമതെത്തിയ ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 26.8 ശതമാനം വോട്ടാണ് കിട്ടിയത്. ഭരണകക്ഷിക്ക് ലഭിച്ചത് 22.3 ശതമാനം വോട്ടും
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള വ്യക്തമായ പാതയില്ലാതെ ഫ്രാന്‍സിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. നാറ്റോ ഉച്ചകോടിക്ക് രണ്ട് ദിവസവും പാരീസ് ഒളിമ്പിക്സിന് മൂന്ന് ആഴ്ചയും മുന്‍പുള്ള ഈ അനിശ്ചിതത്വം ലോക രാഷ്ടങ്ങള്‍ ഉറ്റു നേക്കുന്നു.
ഫലം വന്നതിന് പിന്നാലെ ഫ്രാൻസിൽ സർക്കാർ ഉണ്ടാക്കുമെന്ന് ഇടതുപക്ഷത്തെ നയിച്ച ജീൻ ലൂക്ക് മെലൻചോൺ വ്യക്തമാക്കുകയും ചെയ്തു.
ആദ്യ ഘട്ടത്തിൽ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മുന്നിൽ എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലും തീവ്ര ദേശീയവാദ പാർട്ടി മുന്നിൽ എത്തുന്നത് തടയാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഇടതുപക്ഷ പാർട്ടികളും ധാരണയുണ്ടാക്കി. ഇടതു–മിതവാദി സഖ്യങ്ങൾ ചേർന്നുള്ള റിപ്പബ്ലിക്കൻ ഐക്യമുന്നണിക്കു മക്രോ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചു മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാർഥികളും പിൻമാറി. ഇത് രണ്ടാം ഘട്ടത്തിൽ തീവ്ര വലതുപക്ഷ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് ഫലം വ്യക്തമാക്കുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: