കോഴിക്കോട്: കയറ്റുമതിക്കാരായ മൊത്തക്കച്ചവടക്കാര്‍ ചെമ്മീനിന് വില കുറച്ച് എടുക്കുന്ന സാഹചര്യത്തില്‍ മത്സ്യഫെഡ് വിപണിയില്‍ ഇടപെടണമെന്നും ഇപ്പോള്‍ ലഭിക്കുന്ന പൂവാലന് ചെമ്മീനിന്റെ വിപണി മൂല്യം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി പീതാംബരന് പറഞ്ഞു.
അമേരിക്കയിലേക്ക് മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളിലേക്ക് നമ്മുടെ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നിട്ടും വില കുറച്ച് ചെമ്മീന്‍ ശേഖരിക്കാനുള്ള കയറ്റുമതിക്കാരുടെ വ്യാപാര തന്ത്രം പരാജയപ്പെടുത്തണം.
മത്സ്യബന്ധനത്തിനിടെ കടലാമ വലയില്‍ കുടുങ്ങിയാല്‍ അതിനെ വെള്ളത്തിലേക്ക് ജീവനോടെ വിടുന്ന പാരമ്പര്യമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ളത്. അതുകൊണ്ട് കടലാമയുടെ പേരു പറഞ്ഞ് മത്സ്യക്കയറ്റുമതി വിപണിയെ മൊത്തത്തില്‍ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തേയും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ചെറുക്കും. ആവശ്യമെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പി. പീ
താംബരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: