ന്യൂദല്‍ഹി: ബിജെപിയെ പരിഹസിക്കാന്‍ ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ഫലം ആയുധമാക്കിയ ശശി തരൂരിനെ ട്രോളി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍. ഒടുവില്‍ അബ് കീ ബാര്‍ 400 പാര്‍ (ഇത്തവണ നാനൂറിലധികം) സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത് എന്നായിരുന്നു തരൂരിന്റെ കളിയാക്കല്‍. എന്നാല്‍ 99 സീറ്റ് നേടി വിജയിച്ചെന്ന് പറഞ്ഞു നടക്കുന്ന താങ്കളുടെ നേതാവിനെ കാര്യം പറഞ്ഞു മനസിലാക്കൂ എന്നായിരുന്നു തരൂരിനുള്ള ഒരാളുടെ മറുപടി. 543ല്‍ 99 സീറ്റു നേടി വിജയിച്ച പാര്‍ട്ടിയുടെ നേതാവല്ലേ താങ്കള്‍ എന്നായിരുന്നു മറ്റൊരു പ്രതികരണം.
ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ 650 അംഗ പാര്‍ലമെന്റിലേക്ക് 412 സീറ്റ് നേടി ലേബര്‍ പാര്‍ട്ടി വിജയിച്ചിരുന്നു. പ്രധാനന്ത്രി ഋഷി സുനാകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ നാനൂറിലധികം എന്ന തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് വച്ച് മത്സരിച്ച എന്‍ഡിഎയ്‌ക്ക് മുന്നൂറിനടുത്ത് സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ തുടര്‍ച്ചയായ പത്തുവര്‍ഷത്തിനു ശേഷവും കോണ്‍ഗ്രസിന് നൂറിലേക്ക് പോലും സീറ്റെത്തിക്കാന്‍ സാധിച്ചിട്ടില്ല. 99 സീറ്റ് നേടി വിജയാഹ്ലാദം നടത്തുന്ന കോണ്‍ഗ്രസിനെയും രാഹുലിനെയും പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. പരീക്ഷയില്‍ 99 മാര്‍ക്ക് ലഭിച്ചെന്ന് എല്ലാവരോടും പറഞ്ഞ് അഭിനന്ദനം ഏറ്റുവാങ്ങി നടക്കുന്ന കുട്ടിയായാണ് മോദി രാഹുലിനെ പരിഹസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: