തിരുവനന്തപുരം: ‘വെള്ളാപ്പിള്ള’ എന്ന സമുദായത്തെ സംവരണേതര സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തുവാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള കേരള സംസ്ഥാന കമ്മീഷന് സ്വീകരിച്ച താത്കാലിക തീരുമാനത്തില്‍ ബന്ധപ്പെട്ട സമുദായ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ജൂലൈ 31 വൈകിട്ട് 5 മണിക്കകം അറിയിക്കാം. വിലാസം : മെമ്പര്‍ സെക്രട്ടറി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മീഷന്, റ്റി.സി. 81/1377, മാഞ്ഞാലിക്കുളം റോഡ്, തിരുവനന്തപുരം – 01, ഫോണ്‍ – 0471 2325573, 9447118958. ഇ-മെയില്‍ : [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: