ചെന്നൈ: കള്ളക്കുറിച്ചിയില്‍ വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആരാഞ്ഞു. മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്‌ക്കുന്നതിനെക്കുറിച്ച് രണ്ടാഴ്ചയ്‌ക്കകം അഭിപ്രായം അറിയിക്കാനും ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവന്‍ നിര്‍ദേശിച്ചു.
വിഷമദ്യം കുടിച്ചുമരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നിര്‍ദേശം. കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക ലക്ഷ്യത്തിനായി മരിച്ചവരോ അല്ലെന്ന് ഹര്‍ജി സമര്‍പ്പിച്ച ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് ചൂണ്ടിക്കാട്ടി. പൊതുപണത്തില്‍ നിന്ന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കരുതെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: