കൊച്ചി: നികുതി വിഷയങ്ങളില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് 11 ദിവസത്തെ കാലതാമസം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം വിഷയങ്ങളില്‍ നിയമപരവും സാങ്കേതികവുമായ സഹായം ആവശ്യമായി വരുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹര്‍ജി പരിഗണിക്കവെ നിയമോപദേശകനെ ലഭിക്കാത്തതാണ് അപ്പീല്‍ കൃത്യസമയത്ത് നല്‍കാത്തതിന് കാരണമെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി നല്‍കിയത് ഒരു സഹകരണ സംഘമാണ്. ചില വ്യക്തിപരമായ കാരണങ്ങളാല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് ലഭ്യമല്ലാത്തതാണ് അപ്പീല്‍ നല്‍കാനുള്ള കാലതാമസത്തിന് കാരണമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കാലതാമസം ക്ഷമിക്കാന്‍ വിസമ്മതിക്കുകയും അപ്പീല്‍ തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസം അനുവദിക്കുന്നതിന് ഹര്ജിക്കാരന് ഉന്നയിച്ച കാരണം മതിയെന്നും കാലതാമസം സിഐടി (എ) മാപ്പുനല്കേണ്ടതാണെന്നും ഹര്‍ജി അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: