കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള തിക്കോടി സ്വദേശി 14കാരനാണ് രോഗം. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശി 12 വയസുകാരന് നേരത്തേ മരിച്ചിരുന്നു. മലപ്പുറം മുന്നിയൂര്‍ സ്വദേശിനി അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിനി പതിമൂന്നു വയസുകാരിയും മരിച്ചത് അടുത്തിടെയാണ്. രണ്ടു മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് ഉണ്ടായത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: