പെരുമ്പാവൂർ : തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
ഇയാളിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു . ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച് പ്രത്യേകം പൊതികളാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ബംഗാളിൽ നിന്ന് കിലോയ്‌ക്ക് ഒമ്പതിനായിരം രൂപയ്‌ക്ക് വാങ്ങി ഇവിടെ മുപ്പതിനായിരം രൂപയ്‌ക്കാണ് വിൽപ്പന നടത്തുന്നത്.
പോലീസ് ‘ആവശ്യക്കാരൻ ‘എന്ന നിലയ്‌ക്കാണ് സമീപിച്ചത്. ഇയാളിൽ നിന്ന് കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച ത്രാസും വിൽപ്പന നടത്തിക്കിട്ടിയ 36500 രൂപയോളം പോലീസ് കണ്ടെടുത്തു. കഞ്ചാവ് വാങ്ങിയിരുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ.രാജേഷ്, സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ്, എ.എസ് .ഐമാരായ ഷിബു മാത്യു, പി.എഅബ്ദുൾ മനാഫ്, സീനിയർ സി.പി.ഒ മാരായ മനോജ് കുമാർ, കെ.എഅഫ്സൽ, ബെന്നി ഐസക് , എ.ടി ജിൻസ് സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: