റാഞ്ചി: അനധികൃതമായി ഭാരതത്തിലേക്ക് എത്തിയ ബംഗ്ലാദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജാര്‍ഖണ്ഡ് കോടതി. അവരെ തിരിച്ചറിയാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും നാടുകടത്താനുമുള്ള കര്‍മപദ്ധതി തയാറാക്കാനും ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ഡാനിയല്‍ ഡാനിഷിന്റെ ഹര്‍ജി പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് സുജിത് നാരായണ്‍ പ്രസാദ്, ജസ്റ്റിസ് എ.കെ. റായി എന്നിവരുടെ ബെഞ്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്. ബംഗ്ലാദേശിലെ നിരോധിത സംഘടനകള്‍ ചേര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള വനവാസി പെണ്‍കുട്ടികളെ ആസൂത്രിതമായി വിവാഹം കഴിച്ച് മതം മാറ്റുകയാണ്. ഇത് തടയേണ്ടത് അനിവാര്യമാണ്. ഡാനിയല്‍ ഡാനിഷിന്റെ ഹര്‍ജിയില്‍ പറയുന്നു.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സന്താല്‍ പര്‍ഗാന ജില്ലകളില്‍ മദ്രസകളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധനവുണ്ടായി. പുതുതായി 46 മദ്രസകള്‍ ആരംഭിച്ചു. ഈ മദ്രസകളിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നുഴഞ്ഞുകയറ്റക്കാര്‍ ഭൂമിയും കൈവശപ്പെടുത്തുന്നുവെന്നും ഹര്‍ജിയിലുണ്ട്. എത്ര ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞു, എത്ര പേരെ തടഞ്ഞു, അവരെ തിരിച്ചയക്കാന്‍ എന്ത് ശ്രമങ്ങള്‍ നടക്കുന്നു തുടങ്ങിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടിയും കോടതി ആവശ്യപ്പെട്ടു. വളരെ ഗൗരവമുള്ള വിഷയമാണിതെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രം ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിനൊപ്പം കേന്ദ്രവും പ്രവര്‍ത്തിക്കണം. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് എന്ത് നടപടി സ്വീകരിക്കാനാകുമെന്നും റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ അടുത്ത വാദം ജൂലൈ 18ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: