കോട്ടയം: സുപ്രീംകോടതി വിധിക്കെതിരെ നിയമ നിര്‍മാണം വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓര്‍ത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് കോറെപ്പിസ്കോപ്പ.
സഭാ തര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കാതിരിക്കുവാന്‍ സര്ക്കാരിന്മേല് സമ്മര്‍ദ്ദം ചെലുത്തുകയും വിധി നടപ്പാക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ശൈലി അപലപനീയമാണ്. കോടതിവിധി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധമുണ്ടാകുമെന്നുള്ള ഭീഷണി ജനാധിപത്യത്തിന് ഭൂഷണമല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലും ഓര്‍ത്തഡോക്സ് സഭ ക്രിയാത്മക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: