കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില അഫിലിയേറ്റ ് ചെയ്ത 14 കോളേജുകള്‍ സമീപ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഹിന്ദു ദിനപ്പത്രത്തില്‍ അടക്കം നല്കിയ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്ന് രജിസ്ട്രാര്‍ ഡോ.കെ. ജയചന്ദ്രന് അറിയിച്ചു. പട്ടികയിലെ 14 കോളേജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളേജ് എന്ന പദവിയില്‍നിന്നും കോ എജ്യുക്കേഷന്‍ കോളേജായി മാറിയതുമാണ്. എന്‍സിടി യുടെ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന കോളേജും പട്ടികയിലുണ്ട്. ഇതില്‍ ഭൂരിഭാഗം കോളേജുകളും ഭരണപരമായ കാരണങ്ങളാല്‍
സര്‍വകലാശാല അഫിലിയേഷന് ദീര്‍ഘിപ്പിച്ചു നല്‍കാതിരുന്നവയാണ്. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല.
സര്‍വകലാശാലാ അധികൃതരെ ബന്ധപ്പെടുകയോ അഭിപ്രായം ഉള്‍പ്പെടുത്തുകയോ ചെയ്യാതെ വസ്തുതാരപരമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ച് തെറ്റിധാരണ പരത്തിയ ചില മാധ്യമങ്ങളുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും
രജിസ്ട്രാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: