വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ ഭാരതത്തിന് കൈമാറുമെന്ന് അമേരിക്ക. മുംബൈ ഭീകരാക്രമണ കേസില്‍ പങ്കുള്ളതിനാല്‍ തഹാവൂര്‍ റാണയെ രാജ്യത്തേക്ക് കൊണ്ടുവന്ന് നിയമനടപടികള്‍ സ്വീകരിക്കാനായി ഭാരതം വര്‍ഷങ്ങളായി ശ്രമത്തിലാണ്.
മുംബൈ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ചിക്കാഗോയിലെ എഫ്ബിഐ റാണയെ അറസ്റ്റ് ചെയ്തിരുന്നു. റാണയെ ഭാരതത്തിന് കൈമാറുമെന്നും അതിനുള്ള എല്ലാ അവകാശവും ഉണ്ടെന്നും അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണിയും ക്രിമിനല്‍ അപ്പീല്‍ മേധാവിയുമായ ബ്രാം ആല്‍ഡന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച അമേരിക്കന്‍ കീഴ്ക്കോടതികളുടെ ഉത്തരവ് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
റാണയും സുഹൃത്തായ ഡേവിഡ് കോള്മാന് ഹെഡ്ലിയും ചേര്‍ന്ന് ആക്രമണം നടത്താന്‍ മുംബൈയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും പാക് ഭീകര സംഘടനയ്ക്ക് റാണ സഹായം നല്കിയതിനുള്ള തെളിവുകളും എഫ്ബിഐ സംഘം കണ്ടെത്തിയിരുന്നു. ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചനത്തിന് ഒരുങ്ങുന്ന വേളയിലാണ് റാണയെ ഭാരതത്തിന് കൈമാറാന്‍ തീരുമാനിച്ചത്. ഇതിനെതിരെ റാണ അമേരിക്കന്‍ കോടതിയെ സമീപിച്ചെങ്കിലും, കുറ്റവാളികളെ കൈമാറാനുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്നത് കൊണ്ട് റാണയെ ആവശ്യപ്പെടാന്‍ ഭാരതത്തിന് പൂര്‍ണമായും അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.
15 വര്‍ഷം മുമ്പ് ചിക്കാഗോയില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയായിരുന്നു റാണ. ഡേവിഡ് കോള്മാനുമൊത്ത് ഭീകരാക്രമണതിന് ഗൂഢാലോചന നടത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. മുംബൈ ഭീകരാക്രമണത്തില്‍ 169 പേര് കൊല്ലപ്പെടുകയും 239 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: