കൊച്ചി: ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിന്‌റെ പതനം മറന്നുപോകരുതെന്ന് ഓര്‍മ്മിപ്പിച്ച് മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍ കാരാട്ട് ആണ് അവതരിപ്പിച്ചത്. ജനങ്ങളെ മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് അദ്‌ദേഹം റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് വഴിയുള്ള സാധനങ്ങള്‍ മുടക്കിയതുമെല്ലാം സാധാരണക്കാരെ സര്‍ക്കാരിന് എതിരാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അടിത്തറ ഇളകും വിധമാണ് വോട്ട് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും ബംഗാളിയും ത്രിപുരയിലും ഇതാണ് സംഭവിച്ചതെന്നും കേരളത്തില്‍ ഇത്തരമൊരു അവസ്ഥ വിദൂരമല്ലെന്നും കാരാട്ട് ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: