ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നിവര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. നിരക്ക് വര്‍ധനയില്‍ എല്ലാ കമ്പനികളും കാണിച്ച ഒത്തൊരുമ പക്ഷെ ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ഗണ്യമായ ഒരു സാമ്പത്തിക ഭാരമാണ് വരുത്തിയിരിക്കുന്നത്.
ഈ വര്‍ധനവ് വരുത്തിയതില്‍ നല്ലകാലം ബിഎസ്എന്‍എല്ലിനെ തേടിയെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ടെലികോം കമ്പനികളുടെ ഉപഭോക്താക്കളില്‍ ഒരുവിഭാഗം ബിഎസ്എന്‍എല്ലിലേക്ക് മാറുന്നതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ടെലികോം വിപണിയില്‍ ഏറ്റവും വിലക്കുറവിലുള്ള വിവിധ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് പ്രധാന ആകര്‍ഷണം.
200 രൂപയില്‍ താഴെയുള്ള വിവിധ പ്ലാനുകള്‍
200 രൂപയില്‍ താഴെയുള്ള നിരവധി ഇന്റര്‍നെറ്റ് ഡേറ്റ, വോയിസ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നതായി അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രീതിയാര്‍ജിച്ച റീചാര്‍ജ് പ്ലാനുകള്‍ എസ്ടിവി118, എസ്ടിവി153, എസ്ടിവി199 എന്നിവയാണ്. എസ്ടിവി118 എന്ന പ്ലാനില്‍ 20 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് കോളും 10 ജിബി ഡേറ്റയും ലഭ്യമാകും.
എസ്ടിവി153 പ്ലാനില്‍ 26 ദിവസത്തെ വാലിഡിറ്റിയും 26 ജിബി ഡേറ്റയും ദിവസേന 100 എസ്എംഎസ് എന്നീ സേവനങ്ങള്‍ ലഭിക്കും.
എസ്ടിവി199 റീചാര്‍ജ് പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റിയും ദിവസേന 2 ജിബി ഡേറ്റയും 100 എസ്എംഎസ് വീതവും ലഭിക്കും.
മൊബൈല്‍ ഇന്റര്‍നെറ്റ് ഡേറ്റ:
200 രൂപയില്‍ താഴെ നിരക്ക് വരുന്നതുമായ ഏഴ് പ്ലാനുകള്‍ കൂടി ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ 16 രൂപയുടെ എസ്ടിവി16 എന്ന റീചാര്‍ജ് പ്ലാനില്‍ ഒരു ദിവസത്തെ വാലി!ഡിറ്റിയില്‍ 2 ജിബി ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കാനാകും.
58 രൂപ നല്‍കേണ്ട എസ്ടിവി58 എന്ന ഓഫറില്‍ ഏഴ് ദിവസത്തെ വാലിഡിറ്റിയും ദിവസേന 2 ജിബി ഡേറ്റയും ലഭ്യമാകും.
94 രൂപയുടെ എസ്ടിവി94 എന്ന പ്ലാനിന് കീഴിലാകട്ടെ, 30 ദിവസത്തെ വാലിഡിറ്റിയും 200 മിനിറ്റ് വോയിസ് കോളും 3 ജിബി ഡേറ്റയുമാണ് വാഗ്ദാനം.
അതുപോലെ 97 രൂപ ചെലവുള്ള എസ്ടിവി97 എന്ന ഓഫറില്‍ 15 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസേന 2 ജിബിയും ലഭിക്കുന്നതായിരിക്കും.
98 രൂപയുടെ ഡേറ്റസുനാമി98 എന്ന പ്ലാനില്‍ 18 ദിവസത്തേക്ക് 2 ജിബി ഡേറ്റ പ്രതിദിനം ഉപയോഗിക്കാന്‍ അവസരമുണ്ട്.
151 രൂപയുടെ ഡേറ്റ ഡബ്ല്യുഎഫ്എച്ച്151 എന്ന ഓഫറില്‍ 30 ദിവസത്തേക്ക് 40 ജിബി ഡേറ്റ ലഭിക്കും.
അതുപോലെ 198 രൂപ ചെലവിട്ടാല്‍ ഡേറ്റഎസ്ടിവി198 എന്ന പ്ലാനിന് കീഴില്‍ 40 ദിവസത്തേക്ക് 2 ജിബി മൊബൈല്‍ ഡേറ്റ പ്രതിദിനം ഉപയോഗിക്കാന്‍ സാധിക്കും.
കൂടുതല്‍ വിശദാംശങ്ങള്‍ക്കും മറ്റ് ഓഫറുകളെയും കുറിച്ച് അറിയുന്നതിനായി സമീപത്തെ ബിഎസ്എന്‍എല്‍ ഓഫീസ് സന്ദര്‍ശിക്കുകയോ കസ്റ്റമര്‍ കെയര്‍ സേവനമോ നിങ്ങള്‍ക്ക് തേടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: