ലക്നൗ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പുരോഹിതർക്ക് പുതിയ ഡ്രസ് കോഡ് നിർദേശിച്ച് ക്ഷേത്ര ട്രസ്റ്റ് . മഞ്ഞ നിറത്തിലുള്ള കണങ്കാൽ വരെ മൂടുന്ന ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് ഡ്രസ് കോഡ്. നേരത്തെ കാവി നിറത്തിലുള്ള കുർത്തയും തലപ്പാവും ധോത്തിയുമാണ് ഇവർ ധരിച്ചിരുന്നത്. പരുത്തി കൊണ്ടാണ് തലപ്പാവ് നിർമ്മിച്ചിരിക്കുന്നത്, അത് എങ്ങനെ ശരിയായി ഉപയോഗിക്കാമെന്ന് പുരോഹിതർക്ക് പരിശീലനം നൽകി.
പുരോഹിതന്മാര്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡ്രസ് കോഡ്. നേരത്തെ വസ്ത്രധാരണത്തിൽ കർശന നിർദേശങ്ങൾ ഇല്ലായിരുന്നു. ചിലർ കാവിയും ചിലർ മഞ്ഞ വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്. ഇത് കൂടാതെ ക്ഷേത്രത്തിൽ ഫോൺ കൊണ്ടുപോകുന്നതിന് പൂജാരികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഫോൺ കൊണ്ടുപോകുന്നത് വിലക്കിയ നടപടിയെന്ന് ക്ഷേത്ര വൃത്തങ്ങൾ അറിയിച്ചു. ക്ഷേത്രത്തിന്റെ സമീപകാല ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിനെ തുടർന്നാണ് നടപടി.
പ്രധാന പൂജാരിക്ക് നാല് അസിസ്റ്റൻ്റ് പൂജാരിമാരുടെ സഹായമുണ്ട്. ഓരോ അസിസ്റ്റൻ്റ് പൂജാരിയ്‌ക്കും അഞ്ച് ട്രെയിനി പൂജാരിമാരെ വീതം നിയോഗിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. പുലർച്ചെ 3.30 മുതൽ രാത്രി 11 വരെ പൂജകൾ നടക്കും. പൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂർ സേവനം നൽകണമെന്ന് ട്രസ്റ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: