ആലപ്പുഴ: അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ പിന്‍വാങ്ങിയതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്ന് സി.പി എം നേതാവ് തോമസ് ഐസക് . ഇതുവഴി എല്‍ഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടു.
ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചു. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ പിന്‍വാങ്ങിയത് ആര്‍എസ്എസിന് സഹായകരമായി. ജാതി സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമത്തില്‍ ആര്‍എസ്എസും ബിജെപിയും വിജയിച്ചു.
എന്‍എസ്എസ് കരയോഗങ്ങളില്‍ വലിയ പങ്ക് ആര്‍എസ്എസ് നിയന്ത്രണത്തിലാണ്. ബിഡിജെഎസും ആര്‍എസ്എസ് ശാഖയോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നുവെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: