ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങളുടെ നടപടി അപകടകരമായ മാതൃകയെന്ന് രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍ഖര്‍. പ്രതിപക്ഷം ഭരണഘടനയെ വെല്ലുവിളിക്കുകയും അതിന്റെ ആത്മാവിനെ പ്രകോപിപ്പിക്കുകയും തങ്ങളുടെ സത്യപ്രതിജ്ഞയെ അവഗണിക്കുകയും ചെയ്തു. അവര്‍ ഭരണഘടനയെ അനാദരിച്ചു, ഭരണഘടന കയ്യില്‍ സൂക്ഷിക്കാനുള്ള പുസ്തകമല്ല, അത് ജീവിക്കാനുള്ള പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മറ്റ് അംഗങ്ങള്‍ക്കൊപ്പം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച നടപടിയെയും ജഗ്ദീപ് ധന്‍ഖര്‍ രൂക്ഷമായി വിമര്‍ശിച്ചു. അത് പാര്‍ലമെന്ററി പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. സഭയിലെ അംഗങ്ങളുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന രീതിയിലാകണം. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടിയുള്ള പുണ്യസ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിനെതിരെ ഖാര്‍ഗെ രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ജഗ്ദീപ് ധന്‍ഖര്‍ പ്രതികരിച്ചിരുന്നു. ഒരു സംഘടനയുടെ ഭാഗമാകുന്നത് കുറ്റമാണോ? എന്നായിരുന്നു ജഗ്ദീപ് ധന്‍കറിന്റെ ചോദ്യം. ആര്‍എസ്എസ് അംഗമാകുന്നത് കുറ്റമാണോ? ആര്‍എസ്എസ് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.
ലോകത്തിലെ ഏറ്റവും യോഗ്യരായ വ്യക്തികളെ അവിടെ കണ്ടെത്താനാകും അവര്‍ എങ്ങനെയാണ് വര്‍ഗീയവാദികള്‍ ആകുന്നതെന്നും ജഗ്ദീപ് ധന്‍കര്‍ ചോദിച്ചിരുന്നു.
ഞാന്‍ 25 വര്‍ഷം മുമ്പാണ് ആര്‍എസ്എസിന്റെ ഏകലവ്യനാ
യത്. അവര്‍ തപസ്വികളാണ്, രാജ്യസ്നേഹികളാണ്, സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകകളാണ്. ഞാന്‍, നിങ്ങള്‍ എന്ന് ചിന്തിക്കുന്നതിനുപകരം സമൂഹത്തെയും രാജ്യത്തെയും കുറിച്ച് ചിന്തിക്കുന്നു, ധന്‍ഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: