ഗുവാഹത്തി: സമൂഹ മാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം നല്കിയ ഇസ്ലാമിക മത നേതാവ് ആസാമില്‍ അറസ്റ്റില്‍. ഡിജിപി ജി.പി. സിങ്ങിന്റെ നിര്‍ദേശ പ്രകാരം ദരാങ് ജില്ലാ പോലീസാണ് വിവാദ മത പ്രചാരകന് മുഫ്തി മുഖിബുര്‍ റഹ്മാന് അസ്ഹരിയയെ അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരായ കേസ്.
പശുവിനെ ബലി നല്‍കണമെന്ന് ഇസ്ലാമില്‍ നിര്‍ബന്ധമില്ലെന്ന് പറഞ്ഞ ലഘിംപൂര് സ്വദേശിയായ മതാദ്ധ്യാപകനായ മുസ്തഫ കമാലിന് മറുപടിയായാണ് അസ്ഹരിയുടെ പ്രകോപനപരമായ പരാമര്‍ശം. ബലി നല്‍കുന്നത് പ്രധാനമാണെന്നും പശുക്കളെ മാത്രമേ ബലി നല്കാന് പാടുള്ളൂവെന്നും ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു.
അസ്ഹരിക്കെതിരെ മുസ്ലിങ്ങളടക്കം രംഗത്ത് എത്തുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാനും അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: