തിരുവനന്തപുരം: സ്കൂള്‍ ഹെഡ്മാസ്റ്റര്മാരെയും പ്രിന്സിപ്പലിനെയുമെല്ലാം പിടിഎ ഭരിക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അനധികൃക പിടിഎ ഫണ്ട് പിരിവ് അനുവദിക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിടിഎ പ്രസിഡന്റുമാരും ഭാരവാഹികളും രാവിലെ പത്ത് മണിക്ക് ഓഫീസിലെന്ന പോലെ വരേണ്ട ആവശ്യമില്ല. ക്ലാസുകളില്‍ കയറിയുള്ള പരിശോധനയും അധ്യാപകരെ ഭരിക്കുന്ന രീതിയും വേണ്ട. പിടിഎ യോഗങ്ങള്‍ക്കോ മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കോ അല്ലാതെ ക്ലാസ് ടൈമില്‍ പിടിഎ ഭാരവാഹികള്‍ സ്കൂളില്‍ വരേണ്ട. മക്കള്‍ സ്കൂളില്‍ പഠിക്കുന്നവര്‍ മാത്രം പിടിഎ ഭാരവാഹികളായാല്‍ മതി. ബന്ധുക്കള്‍ പഠിക്കുന്നുവെന്ന പേരില്‍ പിടിഎ പ്രസിഡന്റുമാരാകാന്‍ അനുവദിക്കില്ല. പിടിഎ രൂപീകരണവും പ്രവര്‍ത്തനവും സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഇറക്കും.
പിടിഎ ഫണ്ടെന്ന പേരില്‍ അനധികൃത പിരിവ് അനുവദിക്കില്ല. സാധാരണക്കാര്‍ക്ക് അനധികൃത പിരിവ് താങ്ങാനാകില്ല. പരസ്യമായി ഇക്കാര്യങ്ങള്‍ പറഞ്ഞാലേ മാറ്റം വരികയുള്ളൂ എന്നും പിടിഎ ഫണ്ടിന് വേറെ വഴി കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: