കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിലനിന്നിരുന്ന ഏകീകൃത കുര്‍ബാന വിഷയത്തില്‍ രൂപകൊണ്ട സമവായ നിര്‍ദേശങ്ങള്‍ ഉപാധികളോടെ നടപ്പില്‍ വന്നു. സിനഡ് കുര്‍ബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളും വൈദികരുമായി നടത്തിയ ചര്‍ച്ചയിലൂടെ രൂപംകൊടുത്ത ധാരണ അനുസരിച്ചാണ് സമവായം.
എറണാകുളം അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നടക്കുന്ന 321 പള്ളികളില്‍ 250ല്‍പരം ഇടവക ദേവാലയങ്ങളില്‍ ആണ് സിനഡ് കുര്‍ബാന നടക്കേണ്ടിയിരുന്നത്. നിലവില്‍ കുര്‍ബാനക്രമം സംബന്ധിച്ച് കോടതിയില്‍ കേസുള്ള 50 പള്ളികളില്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു.
ഭൂരിപക്ഷം പള്ളികളിലും സ്പെഷല്‍ കുര്‍ബാനയായി സിനഡ് കുര്‍ബാന വൈദികര്‍ അര്‍പ്പിച്ചെങ്കിലും പങ്കെടുത്ത വിശ്വാസികളുടെ എണ്ണം കുറവായിരുന്നു. ചിലയിടത്ത് വിശ്വാസികളുടെ എതിര്‍പ്പ് മൂലം വൈദികന് സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഈ വിവരം അതിരൂപത കൂരിയയെ അറിയിക്കാന്‍ വിശ്വാസികള്‍ തന്നെ വികാരിയെ ചുമതലപ്പെടുത്തി. ഒരു ഇടവകയില്‍ പോലും സംഘര്ഷമുണ്ടാകുകയോ പോലീസ് ഇടപെടല്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായെന്ന് എറണാകുളം അതിരൂപത കണ്‍വീനര്‍ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: