അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികൾക്ക് സംഘടനയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്നും ഭീമൻ രഘു പറഞ്ഞു.അമ്മയുടെ വാർഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. “അമ്മയുടെ വാർഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്.നമുക്കിപ്പോൾ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്”
എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ. 2026- നല്ലേ അടുത്ത തെരഞ്ഞെടുപ്പ്. സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ഭാരവാഹികൾക്ക് കഴിയട്ടെ. ബാബു എന്ന മനുഷ്യന്റെ ഒരു താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു”- ഭീമൻ രഘു പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: