കണ്ണൂർ: ഏച്ചൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: