കൊച്ചി. ഹിന്ദുക്കളെ മുഴുവന്‍ അക്രമികളായ് ചിത്രീകരിച്ചുള്ള രാഹുലിന്റെ പ്രസംഗത്തിനെതിരെയും അതിനെ പിന്തുണച്ച മലയാള പത്രങ്ങള്‍ക്കെതിരെയും ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം.
വിശ്വഹിന്ദു പരിഷത്തിന്റ നേതൃത്വത്തില്‍ കലൂരില്‍ മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധിച്ചു. കലൂര്‍ പാവക്കുളം ക്ഷേത്രത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മെട്രോ സ്റ്റേഷനു സമീപം സമാപിച്ചു. പ്രതിഷേധ യോഗം വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് ഉദ്ഘാടനം ചെയ്തു.
രാഹുലിന്റെ ഹിന്ദുവിരുദ്ധ പ്രസംഗം യാദൃച്ഛികമല്ലെന്നും കോണ്‍ഗ്രസും അവര്‍ നയിക്കുന്ന മുന്നണിയും കാലങ്ങളായ് നടത്തുന്ന ആസൂത്രിത ഗൂഢാലോചനകളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രീയ സംയോജകന്‍ കേശവ രാജു, ബജ്രംഗ് ദള്‍ ക്ഷേത്രീയ സംയോജകന്‍ ജിജേഷ് പട്ടേരി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി. ബാബു എന്നിവര്‍ സംസാരിച്ചു. വിഎച്ച്പി ജോയിന്റ് സെക്രട്ടറിമാരായ എം.ഡി. ദിവാകരന്, അഭിനു സുരേഷ്, ജയകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കൊച്ചി: രാഹുല്‍ പാര്‍ലമെന്റില്‍ നടത്തിയ ഹിന്ദു വിരുദ്ധ പ്രസംഗത്തിനെ പ്രശംസിച്ച മലയാള മനോരമയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി മനോരമ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.സി. സാബു ശാന്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ആ.ഭാ. ബിജു, സംഘടനാ സെക്രട്ടറി കെ.എസ്. ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ കെ. സുന്ദരന്‍, ടി.പി. പത്മനാഭന്, ശശികുമാര്‍ വിശാഖം, അശോകന് മരട്, പി.പി. മനോജ്, സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: