Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ബെറ്റ് ചെസ്സില്‍ വീണ്ടും സമനില പരമ്പര; ജയസാധ്യത കളഞ്ഞ് കുളിച്ച് പ്രജ്ഞാനന്ദ; ഗുകേഷിനും സമനില; ഇരുവരും രണ്ടാം സ്ഥാനത്ത് തുടരുന്നു

സൂപ്പര്‍ ബെറ്റ് ചെസ്സില്‍ കഴിഞ്ഞ രണ്ട് റൗണ്ടുകളില്‍ ഗുകേഷിനും യുഎസിലെ വെസ്ലി സോയ്‌ക്കും എതിരെ വിജയസാധ്യത കളഞ്ഞ് കുളിച്ച് സമനിലയ്‌ക്ക് വഴങ്ങേണ്ടി വന്ന വിഷമത്തിലാണ് പ്രജ്ഞാനന്ദ.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 2, 2024, 11:30 pm IST
in Sports

ബുക്കാറസ്റ്റ്: സൂപ്പര്‍ ബെറ്റ് ചെസ്സില്‍ കഴിഞ്ഞ രണ്ട് റൗണ്ടുകളില്‍ ഗുകേഷിനും യുഎസിലെ വെസ്ലി സോയ്‌ക്കും എതിരെ വിജയസാധ്യത കളഞ്ഞ് കുളിച്ച് സമനിലയ്‌ക്ക് വഴങ്ങേണ്ടി വന്ന വിഷമത്തിലാണ് പ്രജ്ഞാനന്ദ. ഉറപ്പായും ജയിക്കാവുന്ന പൊസിഷനാണ് ശ്രദ്ധക്കുറവ് കൊണ്ടോ അമിത മാനസിക സമ്മര്‍ദ്ദം കാരണം വിജയക്കരുനീക്കം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടോ പ്രജ്ഞാനന്ദയ്‌ക്ക് വിജയിക്കാന്‍ സാധിക്കാതിരുന്നത്.

ഈ ടൂര്‍ണ്ണമന്‍റില്‍ പ്രജ്ഞാനന്ദയ്‌ക്ക് വിജയ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. നാലാം റൗണ്ടില്‍ ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയെ തോല്‍പിച്ച് കൊണ്ട് പ്രജ്ഞാനന്ദ തന്റെ പ്രതിഭയുടെ തിളക്കം അറിയിച്ചിരുന്നു. പക്ഷെ മറ്റെല്ലാ കളികളും സമനില സമ്മതിക്കേണ്ടിവന്നു. ഗ്രാന്‍റ് ചെസ് ടൂറിലെ ഒന്നാം ടൂര്‍ണ്ണമെന്‍റ് പോളണ്ടിലെ വാഴ്സോയി്ല്‍ നടന്നപ്പോള്‍ അസാധാരണ പ്രകടനം കൊണ്ട് മൂന്നാം സ്ഥാനം നേടിയിരുന്നു പ്രജ്ഞാനന്ദ. അതിന്റെ പേരില്‍ 20,000 ഡോളര്‍ സമ്മാനത്തുകയും നേടി. പക്ഷെ റൊമാനിയയില്‍ മാധ്യമങ്ങള്‍ ചാമ്പ്യനാകാനുള്ള സാധ്യത പ്രജ്ഞാനന്ദയ്‌ക്ക് കല്‍പിക്കുന്നതിനാലാകണം അദ്ദേഹം കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാണ്.

ഡി.ഗുകേഷ് 18 കാരനെങ്കിലും ഒരു സന്യാസിയുടെ മനസ്സുള്ള കൗമാരക്കാരനാണ്. ഏത് സമ്മര്‍ദ്ദങ്ങളെയും ശാന്തമായി നേരിടാനുള്ള കഴിവ് അപാരമാണ്. അതുപോലെ കഴിയുന്നതും സമനിലയെങ്കിലും പിടിച്ച് തോല്‍ക്കാതെ നോക്കുക എന്ന തന്ത്രം സംയമനത്തോടെ നടപ്പാക്കുന്ന താരവുമാണ്. അതാണ് ക്ലാസിക് ചെസ്സുകളില്‍ ഡി.ഗുകേഷ് ശ്രദ്ധേയമായ പ്രകടനം നടത്തുന്നതിന് ഒരു കാരണം. കാന്‍ഡിഡേറ്റ്സ് ടൂര‍്ണ്ണമെന്‍റിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി മാറാന്‍ ഗുകേഷിന് സാധിച്ചതും അതുകൊണ്ടാണ്.

പ്രജ്ഞാനന്ദയ്‌ക്ക് ആ കഴിവ് ഇല്ല. പക്ഷെ എതിരാളിയെ തോല്‍പിക്കാനുള്ള ആവേശം അല്‍പം കൂടുതലുമാണ്. അത് തിളക്കമാര്‍ന്ന ചില ജയങ്ങള്‍ പ്രജ്ഞാനന്ദയ്‌ക്ക് നേടിക്കൊടുക്കുന്നു. പക്ഷെ അതുപോലെ നിറംകെട്ട ചില തോല്‍വികളും സമ്മാനിക്കും. ഒരു കളിയില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചെങ്കില്‍ അടുത്ത കളിയില്‍ പേരില്ലാത്ത ഒരു ഗ്രാന്‍റ് മാസ്റ്ററോട് തോറ്റെന്നിരിക്കും. ഈ മനസ്സിന്റെ ബലക്കുറവ് പ്രജ്ഞാനന്ദ പരിഹരിച്ചേ തീരൂ.

എന്തായാലും ആറാം റൗണ്ടില്‍ തീരെ ദുര്‍ബലനായ എതിരാളിയാണെന്ന മെച്ചം പ്രജ്ഞാനന്ദയ്‌ക്കുണ്ട്. സൂപ്പര്‍ബെറ്റില്‍ ഏറ്റവും കുറഞ്ഞ 1.5 പോയിന്‍റുമായി നില്‍ക്കുന്ന റൊമാനിയയുടെ തന്നെ ഗ്രാന്‍റ് മാസ്റ്ററായ ഡിയാക് ബോഗ്ഡന്‍ ഡാനിയേല്‍ ആണ് എതിരാളി. ഇതില്‍ ജയം നേടിയാല്‍ ഇപ്പോഴത്തെ രണ്ടാം സ്ഥാനത്ത് നിന്നും പ്രജ്ഞാനന്ദയ്‌ക്ക് മുന്നേറാന്‍ കഴിയും. ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് മൂന്ന് പോയിന്‍റുണ്ട്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുഎസ് താരം ഫാബിയാനോ കരുവാനയ്‌ക്ക് 3.5 പോയിന്‍റേ ഉള്ളൂ. ഈയിടെ മാഗ്നസ് കാള്‍സന്റെ നാടായ നോര്‍വ്വെയില്‍ നടന്ന ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം റൗണ്ടില്‍ ഫാബിയാനോ കരുവാനയെ പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. നോര്‍വ്വെ ചെസില്‍ മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവരെ പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു.

ഡി. ഗുകേഷ് ഇപ്പോള്‍ മൂന്ന് പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്താണ്. ആറാം റൗണ്ടില്‍ ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവുമായാണ്. ഇതില്‍ വിജയം കൊയ്യുക എളുപ്പമല്ല. അപകടകാരിയായ കളിക്കാരനാണ് പരിചയസമ്പന്നനായ മാക്സിം വാചിയര്‍ ലെഗ്രാവ്. കഴിഞ്ഞ റൗണ്ടില്‍ ഫാബിയാനോ കരുവാനയെ സമനിലയില്‍ കുരുക്കി. ഇയാന്‍ നെപോമ് നിഷിയുമായും സമനില പിടിച്ചു. ഗുകേഷ് ഈ ടൂര‍്ണ്ണമെന്‍റില്‍ മികച്ച ഫോമിലാണെന്ന് പറയാനാവില്ല. ആദ്യ റൗണ്ടില്‍ റൊമാനിയയുടെ തന്നെ ഗ്രാന്‍റ് മാസ്റ്ററായ ഡിയാക് ബോഗ്ഡന്‍ ഡാനിയേലിനെ മാത്രമേ ഗുകേഷിന് തോല്‍പിക്കാനായുള്ളൂ. ഈ ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും ദുര്‍ബലനായ കളിക്കാരനാണ് ബോഗ് ഡന്‍. ഗുകേഷിന്റെ മറ്റ് കളികള്‍ – പ്രജ്ഞാനന്ദ, ഇയാന്‍ നെപോമ്നിയാചി എന്നിവരുമായി- എല്ലാം സമനിലയില്‍ കലാശിച്ചു. തീരെ ആക്രമിക്കാതെ, തോല്‍വിക്ക് വഴങ്ങാതെ സമനില പിടിക്കാനായാണ് ഗുകേഷ് കളിക്കുന്നത്. തോല്‍വി ഉണ്ടാകില്ലെങ്കിലും ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കാന്‍ അതുപോര.

യുഎസിന്റെ ഫാബിയാനോ കരുവാന രണ്ട് കളിയില്‍ ജയിച്ച് 3.5 പോയിന്‍റോടെ മുന്നില്‍ നില്‍ക്കുകയാണ്. റൊമാനിയന്‍ ഗ്രാന്‍റ് മാസ്റ്ററായ ഡിയാക് ബോഗ്ഡന്‍ ഡാനിയേലിനെയും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെയും തോല്‍പിച്ചു.ഉസ്ബെക്കിസ്ഥാന്റെ അബ്ദു സത്തറൊവും യുഎസിന്റെ വെസ്ലി സോയും ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവും ഫാബിയാനോയെ സമനിലയില്‍ കുരുക്കിയിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ബെറ്റ് ചാമ്പ്യനായ ഫാബിയാനോ കരുവാന കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്.

ഇയാന്‍ നെപോമ് നിഷി, അലിറെസ ഫിറൂഷ, വെസ്ലി സോ എന്നിവര്‍ 2.5 പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ പേരില്‍ ഇക്കുറി രണ്ടാം റാങ്കുകാരനായ ഇയാന്‍ നെപോമ് നിഷി ഫോമിലല്ല. ഉസ്ബെക്കിസ്ഥാന്റെ അബ്ദുസത്തറൊവ് ഈ ടൂര്‍ണ്ണമെന്‍റില്‍ മൂന്നാം റാങ്കുകാരനാണെങ്കിലും നിറയെ അബദ്ധങ്ങള്‍ വരുത്തുകയാണ്.

Tags: SuperbetclassicromaniaD.GukeshPraggFabiano caruanaGukeshDGrandChessTourpraggnanandhaa #chessgameSuperbetclassic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Sports

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

Sports

ഗ്രാന്‍റ് ചെസ് ടൂറില്‍ പ്രജ്ഞാനന്ദയ്‌ക്ക് നാലാം സ്ഥാനം മാത്രം, യുഎസ് താരം ഫാബിയാനോ കരുവാനയ്‌ക്ക് കിരീടം; പ്രജ്ഞാനന്ദയ്‌ക്ക് ലഭിയ്‌ക്കുക 35.5 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.