ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച ഊമക്കത്താണ് നിര്‍ണായകമായത്.ബന്ധുക്കളില്‍ ഒരാളാണ് ഊമക്കത്തിലൂടെ കൊലപാതക വിവരം അറിയിച്ചത്. ഊമക്കത്ത് എഴുതിയത് നിലവില്‍ കസ്റ്റഡിയിലുള്ള ആളുടെ ഭാര്യയാണെന്നും സൂചനയുണ്ട്. പൊലീസിന് രണ്ട് ഊമക്കത്തുകള്‍ ലഭിച്ചതായാണ് അറിയുന്നത്..
അനില്‍ കുമാറിന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയാണ് ഊമക്കത്ത് അയച്ചതെന്നാണ് സൂചന. കലയെ കൊലപ്പെടുത്തിയത് പോലെ ടാങ്കില്‍ തള്ളുമെന്ന് ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഊമക്കത്ത് അയക്കുകയായിരുന്നു. കലയെ കൊന്ന് വീടിന്റെ സെപ്റ്റിക്ക് ടാങ്കില്‍ മറവ് ചെയ്തെന്നായിരുന്നു വിവരം.
സെപ്റ്റിക് ടാങ്കിലെ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഇത് കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും. ഭര്‍ത്താവ് അനില്‍ കുമാറിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.
കലയെ തുണി കഴുത്തില്‍ ചുറ്റി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് കസ്റ്റഡിയിലുള്ളവര്‍ നല്കിയ മൊഴി. കലയെ കാണാതായി രണ്ട് മാസത്തിന് ശേഷം ഭര്‍ത്താവ് അനില്‍ കുമാര്‍ വേറെ വിവാഹം കഴിച്ചു. നിലവില്‍ ഇസ്രായേലിലുളള ഇയാളെ ഉടന്‍ നാട്ടിലെത്തിക്കും. കല മറ്റൊരാള്‍ക്കൊപ്പം പോയെന്നായിരുന്നു അനില്‍കുമാര്‍ കലയുടെ ബന്ധുക്കളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: