ന്യൂദൽഹി: ഔദ്യോഗികമായി എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ നാമധേയം കേരളം എന്ന് മാറ്റുവാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണന്നും എന്നാൽ മലയാളഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ വിസ്മരിക്കുന്നത് അപലപനീയമാണന്നും ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക സാംസ്കാരിക സംഘടനയായ പാഞ്ചജന്യംഭാരതം നാഷണൽ കോർകമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
തിരൂർ തുഞ്ചൻപറമ്പിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന ഭാഷാ സ്നേഹികളുടെയും, ബഹുജനങ്ങളുടെയും, പാഞ്ചജന്യംഭാരതം ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെയും, പതിറ്റാണ്ടുകൾ പിന്നിട്ട ആവശ്യം സാധിതമാക്കാത്ത സംസ്ഥാന സർക്കാർ സമീപനത്തിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. ഇത്തരുണത്തിൽ കൂടിയാണ് 1/7/2024 ന് പാഞ്ചജന്യംഭാരതം ദേശീയ ചെയർമാൻ ആർ.ആർ.ദൽഹിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാഞ്ചജന്യംഭാരതം നാഷണൽ കോർകമ്മറ്റിയോഗം, ദൽഹി കേരളാ ഹൗസിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചുകൊണ്ട് മലയാളഭാഷയേയും ഭാഷാപിതാവിനെയും ദേശീയ തലത്തിൻ ഉയർത്തിക്കാട്ടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചു തീരുമാനിച്ചത്.
ദേശീയ ജനറൽ സെക്രട്ടറി വിനോദ്കുമാർ കല്ലേത്ത് പ്രമേയം അവതരിപ്പിച്ചു. ഡോ.ഇ.എം.ജി.നായർ, ഡോ.എം.വി.നടേശൻ, കെ.നന്ദകുമാർ, എം.കെ.ശശിയപ്പൻ, ശ്യാമളാ സോമൻ, സി.ജി.ആർ.നായർ, ബിനു.ഒ.എസ്, ശ്രീകുമാർ ഇരുപ്പക്കാട്ട്, സതി സുനിൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
മറ്റു പ്രധാന തീരുമാനങ്ങൾ
1, ഗുരുസാഗരം പ്രഭാഷണങ്ങളുടെ ഭാഗമായി ജൂലൈ 5 ന് ശ്രീശങ്കരാചാര്യരെക്കുറിച്ചും , ജൂലൈ 6 ന് ശ്രീശാരദാദേവിയെക്കുറിച്ചും, ജൂലൈ 8 ന് മഹാകവി കുമാരനാശാനെക്കുറിച്ചുമുള്ള പ്രോഗ്രാമുകളുടെ രൂപരേഖ അംഗീകരിച്ചു.
2, ശ്രീരാമസാഗരം – രാമായണമാസാചരണപരിപാടികളുടെ ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെയുള്ള വിവിധ പ്രദേശങ്ങളിലെ നേരിട്ടും, പ്രാരംഭ – സമാപന യുട്യൂബ് പ്രോഗ്രാമുകളുടെയും വിജയകരമായ നടത്തിപ്പിന് വിപുലീകൃത സംഘാടകസമിതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
3, ആഗസ്റ്റ് 21 ന് ഗുരുസാഗരം – ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തിയാഘോഷം, കോട്ടയത്ത് ഒരു പ്രോഗ്രാം സംഘടിപ്പിക്കുവാനുള്ള ജില്ലാ ഘടകത്തിന്റെ ആവശ്യം അനുവദിച്ചു തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: