കളിയിക്കാവിള : മലയിന്‍കീഴിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തില്‍. കൊല ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഗുണ്ടാ നേതാവ് ചൂഴാറ്റുകോട്ട അമ്പിളി എന്ന സജികുമാര്‍ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിവില്ലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.പണത്തിനായുളള കൊലപാതകമെന്നാണ് കണ്ടെത്തല്‍.
രണ്ടാം പ്രതിയായ സുനില്‍കുമാര്‍ ക്ലോറോഫോമും സര്‍ജിക്കല്‍ ബ്ലേഡും അമ്പിളിക്ക് എത്തിച്ചു നല്കി. എന്നാല്‍ കൊലപാതകത്തിനാണ് എന്ന് അറിയാതെയാണ് ഇവ നല്‍കിയതെന്നാണ് സുനില്‍കുമാറിന്റെ മൊഴി. അമ്പിളിയെ അറസ്റ്റ് ചെയ്തപ്പോഴാണ് താന്‍ ഒളിവില്‍ പോയതെന്നും സുനില്‍കുമാര്‍ വെളിപ്പെടുത്തി.
സുനില്‍കുമാറിന്റെ സുഹൃത്ത് മൂന്നാം പ്രതി പ്രദീപ് ചന്ദ്രന് കേസില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. അമ്പിളിയും സുനില്‍കുമാറും സംസാരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു എന്നതിനാണ് ഗൂഢാലോചന വകുപ്പ് പ്രകാരമുള്ള കേസ്. കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പണം കൈക്കാലാക്കാന്‍ ആയിരുന്നു കൊലപാതകം.ചൂഴാറ്റുകോട്ട അമ്പിളി വലിയ തോതില്‍ ആസൂത്രണം നടത്തിയാണ് കൊലപാതകം നടത്തിയത്. പിടിക്കപ്പെട്ടാല്‍ നല്‍കാനുളള മൊഴിയും നേരത്തെ തയാറാക്കി . ഈ തയാറെടുപ്പുകള്‍ പൊലീസിനെ ആദ്യം കുഴക്കിയിരുന്നു.
കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിള ഒറ്റാമരത്ത് വച്ചാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: