തിരുവനന്തപുരം: ദേശീയപാതയിൽ വെണ്‍പാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തില്‍ സ്കൂട്ടർ ഓടിച്ച സിനിക്കെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തത്. അപകടത്തില്‍ സിനിയുടെ സഹോദരി സിമിയാണ് മരിച്ചത്. സിനിക്കും സിമിയുടെ നാലുവയസുകാരി മകള്‍ക്കും പരിക്കേറ്റിരുന്നു.
അശ്രദ്ധമായി വാഹനമോടിച്ചതിനാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂട്ടര്‍ അമിത വേഗതയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മൂന്ന് പേരും പാലത്തിന് മുകളിൽ നിന്നും 23 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു.
കൊല്ലത്ത് മയ്യനാട്ട് അടുത്ത ബന്ധുവിന്റെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം ഉണ്ടായത്. സിനി കോവളത്തും ചേച്ചി സിമി ഭർതൃവീടായ നാലാഞ്ചിറയിലുമാണ് താമസം. സിമിയെ ചാക്കയിൽ ഇ റക്കിയ ശേഷം കോവളത്തേയ്‌ക്ക് പോകാനായിരുന്നു സിനിയുടെ തീരുമാനം. അതിനിടെയായിരുന്നു അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: