ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ 10 വര്‍ഷക്കാലം യാതൊരു ഉത്തരവാദിത്വവുമില്ലാതെ അധികാരം ആസ്വദിക്കുന്ന ആളാണ് രാഹുല്‍ഗാന്ധിയെന്ന പരിഹാസവുമായി ലോക് സഭയില്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.
പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയുടെ ഹാജര്‍നില പരിശോധിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് പാര്‍ലമെന്‍റ് നടപടികളോടുള്ള പ്രതിബദ്ധത എത്രയുണ്ടെന്ന് പരിശോധിക്കണമെന്നും ഹിമാചല്‍പ്രദേശിലെ ഹമിര്‍പൂറില്‍ നിന്നുള്ള എംപി കൂടിയായ അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ലോക് സഭയില്‍ ദീര്‍ഘനേരം ഇരിയ്‌ക്കാന്‍ കഴിയുമോ? വൈകും വരെയും മോദിയെപ്പോലെ ലോക്സഭയില്‍ ഇരിയ്‌ക്കാന്‍ രാഹുല്‍ ഗാന്ധിയും തയ്യാറാവണം. ദീര്‍ഘനാള്‍ ഹാജരാകാത്ത യജമാനന്‍ എന്ന സങ്കല്‍പത്തിന് ഇക്കാലത്ത് പ്രസക്തിയില്ല.”- അനുരാഗ് താക്കൂര്‍ പറഞ്ഞു.
അതേ സമയം പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിയെ അനുരാഗ് താക്കൂര്‍ അഭിനന്ദിച്ചു. “എത്രയൊക്കെ പരിശ്രമിച്ചിട്ടും മൂന്നാം തവണയും 100 സീറ്റ് എന്ന ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ബിജെപിയ്‌ക്ക് 240 സീറ്റ് കിട്ടിയിട്ടും ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരം കിട്ടിയപോലെയാണ് കോണ്‍ഗ്രസ് പെരുമാറുന്നത്.” – അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: