കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാനത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വടക്കാട്ടുപടി എസ് എൻ ഡിപിക്ക് സമീപം വാടകയ്‌ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശിയായ ആകാശ് ഡിഗല്‍(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഒഡിഷ സ്വദേശി അഞ്ജന്‍ നായിക്ക് കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വടക്കാട്ടുപടി നെടും പു റത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് കൊല്ലപ്പെട്ട ആകാശും പ്രതി അഞ്ജനും താമസിച്ചിരുന്നത്. ആകാശിനൊപ്പം കുടുംബവും ഇവിടെ താമസമുണ്ട്. ചൊവ്വാഴ്ച രാവിലെ ആകാശും അഞ്ജനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമികവിവരം.
പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: