ആലപ്പുഴ: സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാന്റെ പ്രസ്താവന അധഃസ്ഥിത, പിന്നാക്ക ജനസമൂഹത്തെ അപമാനിക്കുന്നതും, തികഞ്ഞ നന്ദികേടുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതിന് കാരണം പിന്നാക്ക സമൂഹങ്ങള്‍ പാര്‍ട്ടിയുടെ സംഭാവനകള്‍ വിസ്മരിച്ചതാണെന്നും, സമുദായ പ്രമാണിമാരുടെ വാക്കുകള്‍ കേട്ടത് മൂലമാണെന്നുമുള്ള പ്രസ്താവന അടിസ്ഥാനരഹിതമാണ്.
1957 മുതല്‍ ഹിന്ദുക്കള്‍ വോട്ടു കുത്തി അധികാരത്തിലെത്തിച്ച ഇടതു പ്രസ്ഥാനങ്ങള്‍ പിന്നാക്ക, അധഃസ്ഥിത സമൂഹങ്ങള്‍ക്ക് എന്തു സംഭാവനയാണ് നല്‍കിയതെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു. പിന്നാക്ക, അധഃസ്ഥിത ജനസമൂഹങ്ങളുടെ രക്തസാക്ഷിത്വത്തില്‍ നിന്നും ഉയിര്‍കൊണ്ട പ്രസ്ഥാനം അവരെ വിസ്മരിച്ചതാണ് പരാജയങ്ങള്‍ക്കും പാര്‍ട്ടി അണികളുടെ കൊഴിഞ്ഞുപോക്കിനും കാരണമെന്ന് സജി ചെറിയാന് മനസിലാക്കണം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും അതിരുവിട്ട ന്യൂനപക്ഷ പ്രീണനവും ഇടതുപക്ഷത്തിന്റെ പരാജയ കാരണങ്ങളാണ്.
പട്ടികജാതി സമൂഹത്തിന്റെ സംവരണവും, പദവിയും പരിവര്‍ത്തിതര്‍ക്കും ലഭ്യമാക്കുമെന്ന നിയമസഭയിലെ പ്രസ്താവനയും, സംസ്ഥാനത്തിന്റെ വിഭവശേഷിയും, സര്‍ക്കാര്‍ ഫണ്ടും ന്യൂനപക്ഷങ്ങളിലേക്ക് ഒഴുക്കുന്നതും ഇടതുപക്ഷ സര്‍ക്കാരാണ്. ന്യൂനപക്ഷ സംരക്ഷണം മുഖ്യഅജണ്ടയായി സ്വീകരിച്ച ഇടതുമുന്നണിയില്‍ നിന്ന് പട്ടികജാതി പിന്നാക്ക ജനസമൂഹങ്ങള്‍ക്ക് നീതി ലഭ്യമാകില്ല എന്നുള്ള തിരിച്ചറിവാണ് പാര്‍ട്ടി അണികളെ അടക്കം പ്രസ്ഥാനങ്ങളില്‍ നിന്നും അകറ്റിയതെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: