നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് പ്രതിപക്ഷവും പ്രതിപക്ഷപാര്‍ട്ടികളോട് അടുപ്പമുള്ള ജേണലിസ്റ്റുകളും ഇന്ത്യയിലുടനീളം അരങ്ങ് തകര്‍ക്കുകയാണ്. മോദി സര്‍ക്കാരിന് കുട്ടികള്‍ക്കുള്ള പ്രധാനപ്പെട്ട മത്സരപ്പരീക്ഷ നടത്താനറിയില്ലെന്ന കുറ്റപ്പെടുത്തലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്.
പക്ഷെ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം അതിവേഗം അറസ്റ്റുകള്‍ നടക്കുകയാണ്. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വലിയൊരു ഗൂഢാലോചന നടന്നുവെന്ന ചില പ്രാഥമിക സംശയങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയരുന്നു.
ജാര്‍ഖണ്ഡില്‍ നിന്നും അറസ്റ്റ് ചെയ്ത ജമാലുദ്ദീന്‍ അന്‍സാരി എന്ന ഹിന്ദി ന്യൂസ് പേപ്പറിന്റെ ലേഖകന്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിലെ പ്രിന്‍സിപ്പല്‍ എഹ്സാന്‍ ഹഖുമായും വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലമായും ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. ഗുജറാത്തിലെ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര എന്നീ ജില്ലകളിലും സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പണത്തിന് വേണ്ടി മാത്രമാണോ ഈ നീറ്റ് പരീക്ഷാക്രമക്കേട് ഉണ്ടായത് (ഉണ്ടാക്കിയത്) എന്ന പുതിയ ഒരു ചോദ്യം ഇപ്പോള്‍ ഉയരുന്നു. . നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പിടിയിലാകാനുള്ള വമ്പന്‍ സ്രാവുകള്‍ക്ക് പണത്തിനപ്പുറം മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നോ? മോദിയുടെ പ്രതിച്ഛായ തകര്‍ക്കല്‍ ഒരു ലക്ഷ്യമായിരുന്നോ? ഈ ചോദ്യത്തിനുത്തരം കിട്ടാന്‍ ഇനിയും കാത്തിരിക്കണം.
ബീഹാറില്‍ നീറ്റ് പ്രതികളില്‍ ചിലര്‍ക്ക് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിന്റെ ചില ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നതായി സൂചനകളുണ്ട്. എന്നാല്‍ ഈ സൂചന തേജസ്വി യാദവിനെയും നീറ്റ് അഴിമതിയെയും നേരിട്ട് ബന്ധപ്പെടുത്താന്‍ തക്ക ശക്തിയുള്ളവയല്ല. ഇനിയും അന്വേഷണം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
നീറ്റ് പരീക്ഷയെച്ചൊല്ലി പാര്‍ലമെന്‍റില്‍ ബഹളമുണ്ടാക്കുക വഴി ദേശീയ ശ്രദ്ധ ആകര്‍ഷിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം. എന്നാല്‍ നീറ്റ് വിവാദം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇതേക്കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച പാടില്ലെന്ന നിലപാട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. നീറ്റ് വിവാദത്തെക്കുറിച്ച് പ്രതിപക്ഷത്തിന് വേണ്ടത് ചര്‍ച്ചയല്ല, ബഹളമാണ്.
ഗുജറാത്തിലെ ഗോധ്രയില്‍ മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജയ് ജലറാം എന്ന സ്കൂളിലെ പ്രിന്‍സിപ്പല്‍ പുരുഷോത്തം ശര്‍മ്മ, ടീച്ചര്‍ തുഷാര്‍ ഭട്ട്, ഇടനിലക്കാരായ വിഭോര്‍ ആനന്ദ്, ആരിഫ് വോറ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആറാമന്‍ ഒരു വിഐപി ആണ്. ജയ് ജലറാം സ്കൂളിന്റെ ചെയര്‍മാന്‍ ദിക്ഷിത് പട്ടേല്‍. ഗോധ്ര, ഖേഡ എന്നീ സെന്‍ററുകളിലെ നീറ്റ് പരീക്ഷ നിയന്ത്രിച്ചിരുന്നത് ഇതേ സ്കൂളിലെ അധികൃതരാണ് എന്ന് അന്വേഷമത്തില്‍ തെളിഞ്ഞിട്ടുണ്ട്. പരീക്ഷാര്‍ത്ഥികളില്‍ നിന്നും നല്ലൊരു തുക ഈടാക്കാന്‍ സ്കൂള്‍ അധികൃതരും ഇടനിലക്കാരും അവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിക്കൊടുക്കാന്‍ ഉത്തരങ്ങള്‍ മുന്‍കൂട്ടി നല്‍കാന്‍ സഹായിച്ചു എന്നാണ് പ്രാഥമിക നിരീക്ഷണങ്ങളെങ്കിലും ഇവരുടെ താല്‍പര്യം മാത്രമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. നീറ്റില്‍ ഉയര്‍ന്ന റാങ്ക് ആഗ്രഹിക്കുന്ന കുട്ടിക്ക് സഹായം ചെയ്തുകൊടുക്കാന്‍ 10 ലക്ഷം ആണ് ഈടാക്കിയിരുന്നത്. ഗോധ്ര, ഖേഡ എന്നീ സെന്‍ററുകളിലെ നീറ്റ് പരീക്ഷ നിയന്ത്രിച്ചിരുന്നത് ഇതേ സ്കൂളിലെ അധികൃതരാണ് എന്ന് അന്വേഷമത്തില്‍ തെളിഞ്ഞിട്ടുണ്ട്. ജയ് ജലറാം സ്കൂളിലെ പണം കൊടുത്ത് മാര്‍ക്ക് വാങ്ങാന്‍ തയ്യാറായ കുട്ടികള്‍ അവരുടെ മേല്‍ വിലാസം തെറ്റായാണ് കൊടുത്തിരുന്നത്. പഞ്ചമഹല്‍, വഡോദര എന്നീ പ്രദേശങ്ങളിലെ വിലാസങ്ങളാണ് ഈ കുട്ടികള്‍ നല്‍കിയിരുന്നത്.
ഇപ്പോഴും ഈ അഴിമതിയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന തലച്ചോറുകള്‍ മറഞ്ഞിരിക്കുകയാണ്. ഇവരെ ഇന്നല്ലെങ്കില്‍ നാളെ പൊക്കിയാലേ മുഴുവന്‍ സത്യവും പുറത്തുവരൂ. സിബിഐ എടുത്ത കേസുകള്‍ പ്രകാരം ബീഹാറില്‍ നിന്നാണ് നീറ്റ് പേപ്പര്‍ ലീക്കായതെങ്കില്‍ ഗുജറാത്തിലും രാജസ്ഥാനിലും പരീക്ഷയില്‍ ആള്‍മാറാട്ടവും തട്ടിപ്പും നടന്നു എന്നാണ്. 571 നഗരങ്ങളില്‍ 4750 പരീക്ഷാകേന്ദ്രങ്ങള്‍, 14 വിദേശരാജ്യങ്ങളില്‍ പരീക്ഷ വേറെ. ലക്ഷങ്ങള്‍ എഴുതിയ നീറ്റ് പരീക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ച പ്രധാന കുബുദ്ധി ആരുടേതാണ്? ഇന്ത്യ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: