Cricket

ഐസിസിയുടെ ടി20 ടീമില്‍ ആറ് ഭാരത താരങ്ങള്‍

Published by

ബാര്‍ബഡോസ്: ഐസിസിയുടെ ടി20 ടീമില്‍ ആറ് ഇഭാരത താരങ്ങള്‍ ഇടംപിടിച്ചു. ടി20 ലോകകപ്പിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ടീം പ്രഖ്യാപിച്ചത്. മൂന്ന് അഫ്ഗാനിസ്ഥാന്‍ താരങ്ങളും വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമീലെത്തി.

രോഹിത് ശര്‍മയ്‌ക്കു പുറമെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഐസിസിയുടെ ലോകോകപ്പ് ടീമിലെത്തിയ മറ്റ് ഭാരത താരങ്ങള്‍. അതേസമയം വിരാട് കോഹ്‌ലിക്കും റിഷഭ് പന്തിനും ഇടം നേടാനായില്ല. ഫൈനലില്‍ തോറ്റ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഒരാള്‍ പോലും ആദ്യ പതിനൊന്നിലില്ല.

അഫ്ഗാനിസ്ഥാനില്‍ നിന്ന് റഹ്മാനുള്ള ഗുര്‍ബാസ്, റാഷിദ് ഖാന്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവരും വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍, ഓസ്ട്രേലിയുടെ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസ് എന്നിവരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ജെയെ 12-ാമനായാണ് ടീമിലുള്‍പ്പെടുത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by