ആലപ്പുഴ: മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അരൂര്‍ പോലീസ് സ്റ്റേഷനില്‍ 2022 ജൂലൈ മാസം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 2, മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
തമിഴ്നാട് കൊളച്ചല്‍ സ്വദേശിയായ സ്റ്റിബിന്‍ (30), കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് റസ്താന്‍ (30), കണ്ണൂര്‍ സ്വദേശിയായ അഖില്‍ എന്നിവരെയാണ് ശിക്ഷിച്ചത്. 2022 ജൂലൈ 19ന് 185 ഗ്രാം എംഡിഎംഐയും 75.5 ഗ്രാം ഹാഷിഷ് ഓയിലുമായാണ് പിടികൂടിയത്.
അരൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹാരോള്‍ഡ് ജോര്‍ജ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് അരൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുബ്രഹ്മണ്യന് പി.എസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം, സാബു, പോലീസ് ഉദ്യോഗസ്ഥരായ നിതീഷ് മോന്, വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ കേസിലേക്ക് അന്വേഷണം നടത്തിയതും കുറ്റപത്രം തയ്യാറാക്കി കോടതി മുന്‍പാകെ സമര്‍പ്പിച്ചതും.
ജില്ലാ സെഷന്‍സ് കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീമോന്. എസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. അഞ്ചാം പ്രതിയായ അഖില്‍ കാസ്ട്രോ എന്നയാളെ വെറുതെ വിട്ട കോടതി നാലാം പ്രതിയും നിലവില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതുമായ ബെന്സന് എന്നയാള്‍ക്കെതിരെ വിചാരണ വീണ്ടും തുടങ്ങുന്നതിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: