തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വരും എന്നേ താന്‍ പറഞ്ഞുള്ളൂവെന്നും അത് തിരുവനന്തപുരത്ത് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അത് ഒരു വ്യക്തിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ എംപി. താന്‍ തിരുവനന്തപുരം എംപിയായിരുന്നെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്ന് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു. ഒരു ബിജെപി എംപിയായിരുന്നു തിരുവനന്തപുരത്ത് എങ്കില്‍ ഇതായിരിക്കില്ലസ്ഥിതി. ആ എംപി തിരുവനന്തപുരത്തിന് വേണ്ടി പൊരുതുമായിരുന്നു താനാണ് എംപിയെങ്കില്‍ തീര്‍ച്ചയായും തിരുവനന്തപുരത്തിന് വേണ്ടി പൊരുതുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി തിരുവനന്തപുരത്ത് എംപിയായി ഇരിക്കുന്ന ശശി തരൂര്‍ ഒരു വാഗ്ദാനവും നടപ്പാക്കാത്ത ആളാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്നേ പറഞ്ഞിട്ടുള്ളൂ, അത് തിരുവനന്തപുരത്ത് കൊണ്ടുവരാമെന്ന് താന്‍ പറഞ്ഞി്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല അത്. കേന്ദ്രസര്‍ക്കാര്‍ എയിംസ് കേരളത്തിന് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ അതിന് ആവശ്യമായ ഭൂമി എവിടെ നല്‍കണമെന്ന് തീരുമാനിക്കുന്നത് കേരളത്തിലെ സര്‍ക്കാരാണ്. – തിരുവനന്തപുരത്ത് എയിംസ് വരാത്തതിനെ ന്യായീകരിച്ച് ശശി തരൂര്‍ വിശദീകരിച്ചു. കേരളത്തില്‍ എയിംസ് കോഴിക്കോട് വരുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയില്‍ പ്രഖ്യാപിച്ചതോടെയാണ് എയിംസ് സംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടത്.
“കേരളത്തിലെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും ചേര്‍ന്ന് തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമായിരുന്നു. തീര്‍ച്ചയായും മധുരിക്കുന്ന വാഗ്ദാനങ്ങള്‍ നിരത്തി ഒന്നും നടപ്പാക്കാതെ ദീര്‍ഘകാലം ഇവിടെ കുത്തിയിരുന്ന ശശി തരൂരിനേക്കാള്‍ ഏറെക്കാര്യങ്ങള്‍ അടുത്ത അഞ്ചുവര്‍ഷം താന്‍ ചെയ്തേനെ”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നടപ്പാക്കാന്‍ സാധിക്കാത്ത കുറെ വാഗ്ദാനങ്ങളും നല്‍കി മുന്നോട്ട് പോകുന്ന ശശി തരൂരിന് ഇതും നടപ്പാക്കാന്‍ കഴിയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു. തിരുവനന്തപുരത്തെ ബാഴ്സലോണയാക്കും, തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് കൊണ്ട് വരും തുടങ്ങി എത്രയോ നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കിയ ആളാണ് ശശി തരൂരെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: