മുംബയ് : ദിനേശ് കാര്‍ത്തിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമാകും.കഴിഞ്ഞ സീസണില്‍ കളിച്ച ബെംഗളൂരു ടീമിനൊപ്പം തന്നെയാണ് പുതിയ റോളിലുണ്ടാവുക.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു താരം.
‘പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചും മെറന്ററും ദിനേശ് കാര്‍ത്തികാണ്. നിങ്ങള്‍ക്ക് മനുഷ്യനെ ക്രിക്കറ്റില്‍ നിന്ന് പുറത്താക്കാം. പക്ഷേ ക്രിക്കറ്റിനെ മനുഷ്യനില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല .’ എക്സില്‍ ആര്‍സിബി പ്രതികരിച്ചു.
2004ലാണ് ദിനേഷ് കാര്‍ത്തിക് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 96 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും 26 ടെസ്റ്റും കളിച്ചു. റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റണ്‍സാണ് ദിനേഷ് കാര്‍ത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആര്‍സിബിയില്‍ ഉണ്ടായിരുന്ന താരം 2022ലാണ് ടീമില്‍ തിരിച്ചെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: