പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ പകര്‍ച്ചപ്പനികളും വ്യാപകമായി. ഡെങ്കിപ്പനി, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂണ്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 376 പേര് ഡെങ്കി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഇതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 288 പേര് ഡെങ്കിലക്ഷണങ്ങളോടെ ചികിത്സ തേടി.
ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്ന് കരുതുന്നു. ജില്ലയില്‍ വ്യാപകമായി എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത് 21 പേരാണ്. ഇതില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവയ്ക്കു പുറമെ മസ്തിഷ്കജ്വര കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നാലുപേരാണ് ഇത്തരത്തില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് രണ്ടര വയസുകാരി മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു.
കിഴക്കഞ്ചേരി, പാലക്കാട്, തെങ്കര, മങ്കര, അയിലൂര്‍, മണ്ണാര്‍ക്കാട്, കരിമ്പുഴ, അനങ്ങനടി, കണ്ണമ്പ്ര, അമ്പലപ്പാറ, എലവഞ്ചേരി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം, പല്ലശന, പെരുങ്ങോട്ടുകുറുശ്ശി, പിരായിരി, തരൂര്‍, വടകരപ്പതി, വാണിയംകുളം, വടക്കഞ്ചേരി, തൃക്കടീരി, ഒഴലപ്പതി, മണ്ണൂര്‍, അലനല്ലൂര്‍, തരൂര്‍, കൊടുമ്പ്, അമ്പലപ്പാറ, ഷൊര്‍ണൂര്‍, പിരായിരി, കോട്ടോപാടം, മുതുതല, നന്ദിയോട്, പുതുനഗരം, പൊല്‍പ്പുള്ളി, വണ്ണാമട, വണ്ടാഴി, പട്ടഞ്ചേരി, കോങ്ങാട്, ചിറ്റൂര്‍, കുമരനെല്ലൂര്‍, കുത്തനൂര്‍, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുമിറ്റക്കോട്, കിഴക്കഞ്ചേരി, അനങ്ങനടി, വിളയൂര്‍, ഒങ്ങല്ലൂര്‍, തിരുമിറ്റക്കോട്, പുതുക്കോട്, ഒഴലപ്പതി, പുതുപ്പരിയാരം എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിനുപുറമെ രണ്ട് മലമ്പനിയും ഒരു എച്ച്.വണ്‍ എന്‍.വണ്‍ എന്നീ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലവര്‍ഷാരംഭത്തില്‍ തന്നെ കൂടുതല്‍ പകര്‍ച്ചപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അതീവ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി രോഗം അനിയന്ത്രിതമാവുന്നതും പനിമരണങ്ങള്‍ വര്‍ധിക്കുന്നതും തടയാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന മുന്നറിയിപ്പാണ് കണക്കുകള്‍ നല്‍കുന്നത്. കഴിഞ്ഞവര്‍ഷം മഴക്കാലത്തിന്റെ തുടക്കത്തില്‍തന്നെ ഡെങ്കിപ്പനി മൂലം 13 പേര് മരിച്ചിരുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: