ചെന്നൈ: നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്‍ തഹ്രീരുമായി ബന്ധപ്പെട്ട് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാ
ട്ടിലെ അഞ്ച് ജില്ലകളിലെ 10 സ്ഥലങ്ങളില്‍ എന്‍ഐഎ ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. ഹിസ്ബുള്‍ തഹ്രീര്‍, അല്‍ ഉമ്മ എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.
അബ്ദുള്‍ റഹ്മാന്‍, മുജിബുര്‍ റഹ്മാന്‍ എന്ന് വിളിപ്പേരുള്ള മുജിബുര്‍ റഹ്മാന്‍ അല്‍തം സാഹിബ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും തഞ്ചാവൂര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും എതിരായി പ്രവര്‍ത്തിക്കുന്നതിനും ഇരുവരും രഹസ്യമായി യുവാക്കള്‍ക്ക് ക്ലാസുകളെടുത്തിരുന്നതായി കണ്ടെത്തിയിരുന്നു.
നിയമ വ്യവസ്ഥയും ഭരണകൂടവും ഇസ്ലാമിക വിരുദ്ധമാണെന്നും ഭാരതത്തിലിപ്പോള്‍ വിശ്വാസികളല്ലാത്തവരാണെന്നും അവരെ തിരുത്തി വിശ്വാസികളാക്കി മാറ്റണം എന്നും ഇരുവരും ക്ലാസുകളിലൂടെ യുവാക്കളെ പഠിപ്പിച്ചിരുന്നതായാണ് കണ്ടെത്തല്‍.
പുതുക്കോട്ട ജില്ലയിലെ മാത്തൂരില്‍ ചെന്നൈയില്‍ നിന്നുള്ള എന്‍ഐഎ സംഘവും ഈറോഡില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘവുമാണ് പരിശോധന നടത്തുന്നത്. നിര്‍ണായകമായ രേഖകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: