ന്യൂദല്‍ഹി: അമ്മയുടെ പേരില്‍ മരം നടണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഹൃദയത്തില്‍ തൊടുന്നതെന്ന് ബാന്‍സുരി സ്വരാജ് എംപി. ജനപ്രിയ റേഡിയോ പരിപാടിയായ മന് കി ബാത്ത് പുനരാരംഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മയുടെ പേരില്‍ ഒരു മരം നട്ടുപിടിപ്പിക്കാന്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യര്‍ത്ഥനയാണ് ഏറ്റവും പ്രചോദനാത്മകമായത്. അമ്മയോടുള്ള നമ്മുടെ സ്നേഹം മാത്രമല്ല, അമ്മ നമുക്ക് പകരുന്ന വാത്സല്യവും പ്രകൃതിയോടുള്ള പ്രതിബദ്ധതയില്‍ നിറയണമെന്ന സന്ദേശമാണതെന്ന് ബാന്‍സുരി പറഞ്ഞു.
കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡയും ദല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയും മറ്റ് പാര്‍ട്ടി നേതാക്കളും ദല്‍ഹിയില്‍ മന് കി ബാത്ത് പരിപാടി ശ്രവിച്ചു.
ലോക പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച ‘ഏക് പേഡ് മാ കേ നാം’ കാമ്പയിനിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു, മാതൃത്വത്തെയും പരിസ്ഥിതിയെയും ആഘോഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള ജനങ്ങളുടെ അവരുടെ അമ്മമാര്‍ക്കൊപ്പം വൃക്ഷത്തൈ നടീല്‍ സംരംഭത്തില്‍ ചേരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘ലോകത്തിലെ ഏറ്റവും വിലയേറിയ ബന്ധം ഏതാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ പറയും ‘അമ്മ’. നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ അമ്മയുടെ സ്ഥാനം ഏറ്റവും ഉയര്‍ന്നതാണ്. എല്ലാ വേദനയും സഹിച്ചാണ് ഒരു അമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തുന്നത്. അമ്മയോടുള്ള നമ്മുടെ കടപ്പാടിന്റെ അടയാളമാണ് നട്ടുപിടിപ്പിക്കുന്ന ഓരോ മരവും, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: