രാജ്ഭവന്‍(ഗോവ): സ്‌നേഹവും കരുണയും സാന്ത്വനവും പകരുന്നതാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ കഥകളെന്ന് തെലങ്കാന ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ തെലുങ്ക് പരിഭാഷ ‘രാമച്ചിലുക’ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരബാദില്‍ തെലങ്കാന രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ തെലുങ്ക് എഴുത്തുകാരന്‍ പത്മശ്രീ പ്രൊഫ. കോലാകലൂരി ഇനോക് ആദ്യകോപ്പി ഏറ്റുവാങ്ങി. വിവര്‍ത്തകന്‍ എല്‍.ആര്‍. സ്വാമി, കവി ശിവറെഡ്ഡി, മുന്‍ എംഎല്‍ എ.എന്‍. രാമചന്ദര്‍, ഡോ.രൂപ് കുമാര്‍ ദാബിക്കര്‍, ഗുഡിപ്പട്ടി വെങ്കടേശ്വരലു എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥകര്‍ത്താവ് പി.എസ്. ശ്രീധരന്‍ പിള്ള മറുപടി പ്രസംഗം നടത്തി. പാലപിട്ട ബുക്‌സ് ആണ് രാമച്ചിലുകയുടെ പ്രസാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: