ന്യൂഡൽഹി: കരസേന മേധാവിയായി ചുമതലയേറ്റ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 30 – ാമത് കരസേന മേധാവിയായാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുലതലയേറ്റിരിക്കുന്നത്. കരസേനയുടെ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തത്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന ഉപമേധാവിയായി സ്ഥാനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്.
പാകിസ്ഥാന്‍, , ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, നിലവിൽ കരസേനാ ഉപമേധാവിയാണ്. 1984 ഡിസംബർ 15-ന് കരസേനയുടെ ഇൻഫൻട്രിയിലൂടെയാണ് (ജെ ആൻഡ് കെ റൈഫിൾസ്) സൈനികസേവനം തുടങ്ങുന്നത്. മധ്യപ്രദേശ് സ്വദേശിയാണ്. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് ഉപേന്ദ്രയുടെ നിയമനം.
അതേസമയം വിരമിച്ച കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയ്‌ക്കുള്ള യാത്രയപ്പ് സേന നൽകി. പ്രതിരോധ മന്ത്രാലയത്തിലായിരുന്നു വിരമിക്കൽ ചടങ്ങ്. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത മനോജ് പാണ്ഡെ, കഴിഞ്ഞ മാസം 31നു വിരമിക്കാനിരിക്കെ കേന്ദ്ര സർക്കാർ ഒരു മാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: