മരണത്തെ ഭയക്കുന്നവരാണ് ഭൂരിഭാഗം പേരും. മരണഭയമാണ് പലരെയും പലതില്‍ നിന്നും പിന്നോട്ടു വലിയ്‌ക്കുന്നതും. ആശുപത്രിയടക്കമുള്ളവയുടെ നില നില്‍പ്പിന്റെ അടിസ്ഥാനതത്വവും ഈ മരണഭയം തന്നെയാണ്. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്ജയമന്ത്രം. ശിവനുമായി ബന്ധപ്പെട്ടതാണിത്.
മരണത്തെ തടുത്തു നിര്‍ത്തുന്നതിനു മാത്രമല്ല, മറ്റു പല ഗുണങ്ങള്‍ക്കായും മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലും. ഇത് പല ഗുണങ്ങള്‍ക്കായി പല എണ്ണങ്ങളിലായാണ് ചൊല്ലേണ്ടത്. ഇതെക്കുറിച്ചറിയൂ,
അസുഖങ്ങളകറ്റാന്‍ മഹാമൃത്യുഞ്ജയമന്ത്രം 11000 തവണ ചൊല്ലണം.
വിജയം വരിയ്‌ക്കാനും സന്താനലാഭത്തിനും ഇത് 150000 ചൊല്ലണമെന്നാണു നിയമം.
മരണത്തെ അകറ്റാനും മഹാമൃത്യുഞ്ജയമന്ത്രം 150000 തവണ ചൊല്ലണം.
ആരോഗ്യത്തിനും പണത്തിനും ഇത് 108 തവണ ചൊല്ലാം.
പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ ഇത് 108 തവണ ചൊല്ലാം
മഹാമൃത്യുഞ്ജയമന്ത്രം തെറ്റു കൂടാതെ ഉച്ചരിയ്‌ക്കുകയും വേണം. തെറ്റായി ചൊല്ലുന്നത് ഗുണത്തെ കുറയ്‌ക്കും, ദോഷം വരുത്തുകയും ചെയ്യും.
വെളുപ്പിന് നാലു മണിയാണ് മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ ഏറ്റവും ഉത്തമം. ഇതിനു സാധിയ്‌ക്കുന്നില്ലെങ്കില്‍ ഇത് വീട്ടില്‍ നിന്നു്ം പുറത്തു പോകുന്നതിനു മുന്‍പും മരുന്നു കഴിയ്‌ക്കുന്നതിനു മുന്‍പും ഉറങ്ങുന്നതിനു മുന്‍പും 9 തവണ ചൊല്ലുക.
ഡ്രൈവ് ചെയ്യുന്നതിനു മുന്‍പ് മഹാമൃത്യുഞ്ജയമന്ത്രം മൂന്നു തവണ ചൊല്ലുന്നത് അപകടങ്ങള്‍ ഒഴിവാക്കും.
ഈ മന്ത്രം ചൊല്ലുന്നതിനു മുന്‍പായി കുങ്കുമം, ചന്ദനം, ഭസ്മം ഇവയിലേതെങ്കിലും നെറ്റിയില്‍ അണിയുന്നത് ഫലം ഇരട്ടിയാക്കും.
വീട്ടില്‍ ശിവപ്രീതി നിറയാനായി ഇതു ചൊല്ലേണ്ട വിധമുണ്ട്. ഒരു ഗ്ലാസ് വെള്ളമെടുക്കുക. കിഴക്കഭിമുഖമായി ഇരിയ്‌ക്കുക. ശിവനെ പ്രാര്‍ത്ഥിയ്‌ക്കുക. ഗ്ലാസിന്റെ മുകള്‍ഭാഗം വലതുകൈപ്പത്തി കൊണ്ട് അടച്ചു പിടിയ്‌ക്കുക. ഇത് 1008 തവണ ചൊല്ലുക. വെള്ളം വീട്ടില്‍ തളിയ്‌ക്കുക. അല്‍പം വീതം എല്ലാവരും കുടിയ്‌ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: