തൃശ്ശൂര്‍: കരുവന്നൂര്‍ സഹ. ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി. ഇന്നലത്തെ ഇ ഡിയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം. വ്യാജ വായ്പകള്‍ വഴി കോടികളാണ് തട്ടിയെടുത്തത്. ഇതില്‍ ഒരുവിഹിതം തട്ടിപ്പുകാരില്‍ നിന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി കൈപ്പറ്റി. ഒരേ സ്ഥലത്തിന്റെ പേരില്‍ വന്‍തുകകളുടെ പല വായ്പകള്‍ നല്കി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇത്. തട്ടിപ്പിലൂടെ ലഭിച്ച പണം പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ടുകളിലാണ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ 29.29 കോടി മൂല്യമുള്ള ആസ്തി ഇ ഡി കണ്ടുകെട്ടി. ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ 18 വസ്തുക്കളും എട്ടു ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്. അക്കൗണ്ടുകളില്‍ 63.62 ലക്ഷം രൂപയുണ്ട്്. ഈ അക്കൗണ്ട് കണക്കുകള്‍ പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നില്ല. പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിക്ക് ഓഫീസ് പണിയാന്‍ വാങ്ങിയ 10 സെന്റ് സ്ഥലം കരുവന്നൂരില്‍ നിന്നു തട്ടിയെടുത്ത പണമുപയോഗിച്ച് സ്വന്തമാക്കിയതാണ്. വ്യാജ വായ്പകളുടെ കമ്മിഷന് കൈപ്പറ്റാന്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: