ന്യൂഡെല്‍ഹി: ഇന്ത്യ മെഗാ റോക്കറ്റായ ‘സൂര്യ’യുടെ നിര്‍മ്മാണത്തിലാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് എന്‍ഡിടിവിയോട് പറഞ്ഞു. 2040-ഓടെ ഇന്ത്യയുടെ ഗഗന്യാത്രയെ ചന്ദ്രോപരിതലത്തിലേക്ക് അയക്കുന്നത് സൂര്യ റോക്കറ്റാണ്. കഴിഞ്ഞ വര്‍ഷം വിജയകരമായ ചന്ദ്രയാന്‍ -3 ദൗത്യത്തിന് ശേഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം വീണ്ടും ചന്ദ്രനില്‍ ലക്ഷ്യം വെയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ നെക്സ്റ്റ്-ജനറേഷന് ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി) അല്ലെങ്കില്‍ ‘സൂര്യ’ എന്ന പേരില്‍ ഒരു പുതിയ റോക്കറ്റ് നിര്‍മ്മിക്കുകയാണ്. ഇത് നിലവില്‍ രൂപകല്പനയിലാണ്, ലിക്വിഡ് ഓക്സിജന്‍, മീഥേന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എഞ്ചിനാണ് ഇതിനായി നിര്‍മ്മിക്കുന്നത്. ‘സൂര്യ’ ഇപ്പോഴുള്ളതിനേക്കാള്‍ വളരെ വലുതായിരിക്കും. ലോ എര്‍ത്ത് ഓര്‍ബിറ്റ് പേലോഡ് കപ്പാസിറ്റി 40 ടണ്ണിലധികം വരും, മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് അത്യാവശ്യമാണ്.
ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ നിലയത്തിന്റെ ആദ്യ ഘട്ടം 2028-ഓടെ നിര്‍മ്മിക്കേണ്ടതുണ്ട്. പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: