കണ്ണൂര്‍: ജില്ലാ സെക്രട്ടേറിയറ്റില്‍ പി. ജയരാജന് നേരെ വിമര്‍ശനം ഉയര്‍ന്നു. മനു തോമസിന്റെ വെളിപ്പെടുത്തലില്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കിയെന്നാണ് സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നത്.
ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം ജയരാജന്റെ ഫേസ്ബുക് പോസ്റ്റോടെ വീണ്ടും ഉയര്‍ന്നു. അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശ്നം കൂടുതല്‍ വഷളായെന്നും വിമര്‍ശനമുണ്ടായി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമാണ് ചില അംഗങ്ങള്‍ ഉയര്‍ത്തിയത്.
ആകാശ് തില്ലങ്കേരിയെയും അര്ജുന് ആയങ്കിയെയും പോലുളള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍
വീണ്ടും പാര്‍ട്ടിക്കുവേണ്ടി രംഗത്ത് വരാന്‍ ഇടയാക്കിയത് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായി. മനുതോമസ് വിഷയത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടി കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇടനല്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: