ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പില്‍ വന്ന വീഴ്ചകളെ തുടര്‍ന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ(എന്‍ടിഎ) പരിഷ്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കെ. രാധാകൃഷ്ണന് അധ്യക്ഷനായ വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ തേടി. പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും ആശയങ്ങളും കാഴ്ചപ്പാടുകളും തേടാനാണ് സമിതി തീരുമാനം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു. ജൂലൈ ഏഴ് വരെ https://innovateindia.mygov.in/examinationreformsnta/ എന്ന വെബ്സൈറ്റില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
അക്കാദമിക് രംഗത്തെ വിദഗ്ധരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉന്നത വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും അടങ്ങുന്ന സമിതി പരീക്ഷാ പ്രക്രിയ, ഡേറ്റാ സുരക്ഷാ പ്രോട്ടോക്കോള്‍, എന്‍ടിഎയുടെ ഘടന, പ്രവര്‍ത്തന രീതി എന്നിവയെല്ലാം പരിശോധിക്കും. ആഗസ്ത് മൂന്നാംവാരത്തിന് മുമ്പായി ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: